kesb

തിരുവനന്തപുരം: കെ.എസ്.ഇ.ബി തിരുമല സെക്‌ഷൻ ക്യാഷ് കൗണ്ടർ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കില്ലെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊവിഡ് പോസിറ്റീവായ തൃക്കണ്ണാപുരം സ്വദേശി തിരുമല സെക്‌ഷൻ ഓഫീസ് സന്ദർശിക്കുകയും ജീവനക്കാരുമായി സമ്പർക്കത്തിൽ വരികയും ചെയ്‌ത സാഹചര്യത്തിലാണിത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഓഫീസ് അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ബില്ലുകൾ ഒാൺലൈൻ വഴി അടയ്ക്കാം. പരാതികൾ അറിയിക്കാനും വിവരങ്ങൾ ആരായാനും 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പരായ 1912ൽ വിളിക്കാം.