covid-19
COVID 19

തിരുവനന്തപുരം:കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ നൂറിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും ടെസ്റ്റുകൾ വർദ്ധിപ്പിക്കാത്ത നടപടി അപകടകരമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞദിവസം വരെ തമിഴ്നാട്ടിലെത്തിയവരിൽ 110 മലയാളികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെത്തിയ മലയാളികൾക്കും കേരളത്തിൽ നിന്നും കുവൈത്തിലെത്തിയ നഴ്സുമാരിൽ ചിലർക്കും കോവിഡ് പോസിറ്റീവായി. ഓഗ് മെന്റഡ് ടെസ്റ്റുകൾ ശരിയാംവിധം മുന്നോട്ടു പോയിരുന്നെങ്കിൽ ഈ പ്രശ്നം വരുമായിരുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.