ന്യൂഡൽഹി : രാജ്യത്ത് വിവിധ പേരുകളിൽ അറിയപ്പെടുന്ന നാടൻ കളികൾ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് എത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ അഭിപ്രായപ്പെട്ടു.
പഴയകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന പല്ലാങ്കുഴി,കല്ലുകളി തുടങ്ങിയവയെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ഇവ വിവിധ ഭാഷകളിൽ അറിയപ്പെടുന്ന പേരുകളും മോദി പറഞ്ഞു. ഇൗ കളികളെ ദേശീയ പ്രചാരത്തിലേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞ മോദി ഇവ ഒാൺലൈൻ ഗെയിമുകൾ ആക്കുന്നതിലൂടെ ടെക്‌നോളജി മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് അന്താരാഷ്ട്ര സാദ്ധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.