faizal

കൊടുങ്ങല്ലൂർ: ഹോട്ടലിൽ അതിക്രമം നടത്തി ഉടമയുടെ സഹോദരനെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ശ്രീനാരായണപുരം പതിയാശ്ശേരി സ്വദേശി ഫൈസലിനെയാണ് മതിലകം എസ്.ഐ സൂരജും സംഘവും അറസ്റ്റ് ചെയ്തത്. ഹോട്ടൽ ജീവനക്കാരൻ മോശമായി സംസാരിച്ചെന്ന തെറ്റിദ്ധാരണയിൽ ആസാദും സുഹൃത്തായ പതിയാശ്ശേരി സ്വദേശി ഫൈസലും ചേർന്ന് ഉടമയുടെ സഹോദരനായ താഹയെ ദേഹോപദ്രവം ഏൽപ്പിച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

ആസാദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടലിലെ അലമാരയും പ്രതികൾ തകർത്തു. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആസാദ് വിവിധ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എ.എസ്.ഐ തോമസ്, സി.പി.ഒമാരായ ഏയ്ഞ്ചൽ, തോമാച്ചൻ, ശ്രീരാഗ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു