തിരുവനന്തപുരം: രാത്രി പരിശോധനയ്ക്കിടെ മണക്കാട് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും പൊലീസിലെ വെട്ടിച്ചുപുറത്തുകടന്ന യുവാവിന് ബൈക്ക് അപകടത്തിൽ പരിക്ക്. ആറ്റുകാൽ സ്വദേശി അരുണിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 9.30ന് ചാക്ക ഓവർബ്രി‌ഡ്‌ജിന് താഴെയായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ച് ബൈക്കിൽ നിന്നും തെറിച്ചുവീണ് തലയ്‌ക്ക് പരിക്കേറ്റ അരുണിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പേട്ട പൊലീസ് പറഞ്ഞു.