പാലോട്: പെരിങ്ങമ്മല പോട്ടോമാവിലെ ഏകാദ്ധ്യാപക വിദ്യാലയത്തിലെ കുട്ടികളുടെ ഓൺലൈൻ പഠനം തടസപ്പെടുത്തുന്നതായി കാണിച്ച് അദ്ധ്യാപിക പാലോട് പൊലീസിൽ പരാതി നൽകി. ഉൾവന മേഖലയിലെ ഏക അദ്ധ്യാപക വിദ്യാലയത്തിൽ പഠിക്കാനെത്തിയ വിദ്യാർത്ഥികളെയും അദ്ധ്യാപികയേയും മദ്യപിച്ച് ആയുധവുമായി എത്തുന്ന ചിലർ ഭീഷണിപ്പെടുത്തുന്നെന്നാണ് പരാതി. പരാതി ലഭിച്ചിട്ടുണ്ടെന്നും കർശന നടപടിയെടുക്കുമെന്നും പാലോട് സി.ഐ സി.കെ. മനോജ് പറഞ്ഞു.