വെഞ്ഞാറമൂട് : സാംസ്കാരിക കേന്ദ്രങ്ങൾ നാടിന്റെ ചൈതന്യം നിലനിറുത്തുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വെഞ്ഞാറമൂട്ടിൽ കോൺഗ്രസ് സാംസ്കാരിക പ്രാദേശിക പഠന ഗവേഷണ കേന്ദ്രത്തിന് ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി അദ്ധ്യക്ഷനായിരുന്നു. അഡ്വ. അടൂർ പ്രകാശ് എം.പി മുഖാഥിതിയായി. കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി, സാംസ്കാരിക പ്രാദേശിക പഠന ഗവേഷണ കേന്ദ്രം ചെയർമാൻ ഇ.ഷംസുദീൻ, ബി.എസ്.എസ് ദേശീയ ചെയർമാർ ബി.എസ്. ബാലചന്ദ്രൻ, വി.സി.ആർ.എം.എസ് വൈസ് പ്രസിഡന്റ് അഡ്വ. കുറ്റിമൂട് റഷീദ്, ഡി.സി.സി ജനറൽ സെക്രട്ടറി ഡി. സനൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്. ഷാജി കോൺഗ്രസ് നേതാക്കളായ കീഴായിക്കോണം സോമൻ, എം.മണിയൻപിള്ള, കാവറ മുരളീധരൻ, ബിനു എസ്.നായർ, ഷിബു, മാണിക്കമംഗലം ബാബു, പ്രൊഫ. സുശീല, എം.എസ്. ബിനു, സജി വർഗ്ഗീസ്, എസ്.വിജയൻ വലിയകട്ടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു. ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്.