prathishedham

വെഞ്ഞാറമൂട്: ആലിയാട് ജംഗ്ഷനിലെ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധ പരിപാടി കോൺഗ്രസ് കോലിയക്കോട് മണ്ഡലം സെക്രട്ടറി മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാവ് വിനീഷ് ആലിയാടിന്റെ അദ്ധ്യക്ഷതയിൽ ബാഹുലേയൻ നായർ വാവൂക്കോണം, ബാലാംബിക, പ്രദീപ്ചന്ദ്രൻ ആലിയാട്, ഗോപിനാഥൻ പാറയ്ക്കൽ, ലിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.