thanima

കിളിമാനൂർ:കൊവിഡ് കാലത്ത് മാതൃകാ പ്രവർത്തനങ്ങളുമായി തനിമ റസിഡന്റ്സ് അസോസിയേഷൻ. അടയമൺ പ്രൈമറി ഹെൽത്ത് സെന്ററിൽ ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് കൈകൾ വൃത്തിയാക്കാനുള്ള സൗകര്യം ഒരുക്കുകയും ജീവനക്കാർക്ക് മാസ്കുകൾ നൽകുകയും ചെയ്തു. പകർച്ചവ്യാധികൾ തടയുന്നതിലേക്ക് ശുചിത്വ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ വരുന്ന കുടുംബാംഗങ്ങൾക്ക് മാസ്ക്കുകൾ സൗജന്യമായി വിതരണം ചെയ്യുകയും കമ്മ്യൂണിറ്റി കിച്ചണിലേക്ക് അയ്യായിരം രൂപയുടെ സാധനങ്ങൾ വാങ്ങി നൽകുകയും ചെയ്തു. ബ്രേക്ക് ദ ചെയിൻ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് രാജീവ്, സെക്രട്ടറി പ്രദീപ് കുമാർ,വൈസ് പ്രസിഡന്റ് അടയമൺ മുരളീധരൻ, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറുമായ കെ.രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.