pic

പോളണ്ട്: ഇന്നലെ നടന്ന പോളണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ആന്ദ്രെ ഡ്യൂഡ നേരിയ മുന്നേറ്റമുണ്ടാക്കുമെന്ന് എക്സിറ്റ്പോൾ വിലയിരുത്തൽ. പോളണ്ടിലെ ആൻഡ് ജസ്റ്റിസ് പാർട്ടിയുമായി സഖ്യമുണ്ടാക്കിയ ഡ്യൂഡയ്ക്ക് 41.8 ശതമാനം വോട്ട് ലഭിക്കുമെന്നാണ് വിലയിരുത്തൽ. രണ്ടാം സ്ഥാനത്തുള്ള വാർസയിലെ ലിബറൽ മേയറായ റാഫെ ട്രാസ്‌കോവ്സ്‌കിക്ക് 30.4 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും, സ്വതന്ത്ര സ്ഥാനാർത്ഥി സിമോൺ ഹൊനൗനിയ 13.3 ശതമാനം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് എത്തുമെന്നും എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച യൂറോപ്പിൽ നടക്കുന്ന ആദ്യത്തെ പൊതുതിരഞ്ഞെടുപ്പാണിത്. ബുധനാഴ്ചയാണ് ഫലം പ്രഖ്യാപിക്കുക.

2015 ൽ പാർലമെന്ററി ഭൂരിപക്ഷം നേടിയതു മുതൽ ജനാധിപത്യത്തെ ദുർബലപ്പെടുത്തിയും നിയമവാഴ്ച ഇല്ലാതാക്കിയുമാണ് പി.ഐ.എസ് മുന്നോട്ടുപോകുന്നത്. കത്തോലിക്കാസഭയുടെ ശക്തമായ അടിത്തറയാണ് എല്ലാ യാഥാസ്ഥിതിക നയങ്ങളും നടപ്പിലാക്കുന്നതിന്റെ ആധാരം. സ്വവർഗ്ഗ വിവാഹത്തിനേയും സ്വവർഗ്ഗ ദമ്പതികൾ ദത്തെടുക്കുന്നതിനെയുമെല്ലാം ഡ്യൂഡ കൊണ്ടുവന്ന പുതിയ ഫാമിലി ചാർട്ടിന് ശക്തമായി എതിർപ്പാണുള്ളത്.