pic

കോഴിക്കോട്: കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. മുപ്പത്തി മൂന്നുകാരനായ നീലഗിരി സ്വദേശിയായ യുവാവ് കുവൈറ്റിൽ നിന്ന് നാല് ദിവസം മുമ്പാണെത്തിയത്. കേഴിക്കോട് ജില്ലയിൽ ഇന്നലെ ഏഴ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കൊവിഡ് ആശങ്കയേറുന്ന മലപ്പുറത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. എടപ്പാളിലെ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ അര മണിക്കൂറിൽ കണ്ടെൻമെന്‍റ് സോൺ കടക്കണം എന്നാണ് നിര്‍ദേശം. ഇടയ്ക്ക് വാഹനം നിറുത്തി ആളിറങ്ങാൻ അനുമതിയില്ല. മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 47 വാർഡുകളും കണ്ടെയ്ൻമെന്റ് മേഖലകളായി പ്രഖാപിച്ച സാഹചര്യത്തിൽ അടിയന്തര നടപടികളെക്കുറിച്ച് ആലോചിക്കാൻ ഇന്ന് മലപ്പുറത്ത് യോഗം ചേരും.

സംസ്ഥാനത്ത് കൊവിഡ് പകർച്ച രൂക്ഷമായ പ്രദേശങ്ങളിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തിരുവനന്തപുരത്ത് രാത്രികാല കർഫ്യൂ ശക്തമാക്കിയിട്ടുണ്ട്. എല്ലാ പ്രധാന റോഡുകളിലും കർശന പരിശോധന നടത്തും.