-smriti-irani

ന്യൂഡൽഹി: ചൈനയിൽ നിന്ന് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ പണം സ്വീകരിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷനുവേണ്ടി സോണിയ ഗാന്ധി പണം വാങ്ങിയതിന് മതിയായ തെളിവുകളുണ്ട്. ഇത് അവരുടെ കുടുംബത്തെയും സഹായിച്ചിട്ടുണ്ട്. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഫൗണ്ടേഷന് 100 കോടി രൂപ ലഭിച്ചുവെന്ന് ഉറപ്പു വരുത്തിയതായും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി.

ചൈനീസ് എംബസിയിൽ നിന്ന് കോൺഗ്രസ് സംഭാവന സ്വീകരിച്ചത് എന്തിനാണെന്ന് സോണിയയും കുടുംബവും വ്യക്തമാക്കണം. പി.എം കെയേർസിൽ ചൈനീസ് കമ്പനികൾ സംഭാവന നല്കിയിട്ടുണ്ടെന്ന കോൺഗ്രസിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു സ്മൃതി ഇറാനി.