vanitha-vijayakumar
vanitha vijayakumar and petre paul

അഭിനേത്രി വനിത വിജയകുമാർ മൂന്നാമതും വിവാഹിതയായി. വനിതയും വിഷ്വൽ ഇഫക്ട്സ് ടെക്നിഷ്യനായ പീറ്റർ പോളുമായുള്ള വിവാഹം ചെന്നൈയിലെ വനിതയുടെ വസതിയിൽ വച്ച് നടന്നു.

കൊവിഡ് - 19 മാനദണ്ഡങ്ങൾ പാലിച്ച് കാത്തലിക് ശൈലിയിലുള്ള വിവാഹച്ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നാല്പതുകാരിയായ വനിതയ്ക്ക് മുൻ വിവാഹങ്ങളിൽ നിന്ന് മൂന്ന് കുട്ടികളുണ്ട്.

പ്രശസ്ത തമിഴ് നടൻ വിജയകുമാറിന്റെയും അന്തരിച്ച അഭിനേത്രി മഞ്ജുളയുടെയും മകളാണ് വനിത.