അന്ന രേഷ‌്മ രാജൻ വിഷ്ണു ഉണ്ണിക്കൃഷ്ന്റെ നായികയാകുന്നു. ഫൈനൽസിന് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത്ത് ലാലാണ്. രചന: ബിനുലാൽ ഉണ്ണി.
വിഷ്ണു ഉണ്ണിക്കൃഷ്ണനെയും അന്നാ രേഷ്മ രാജനെയും കൂടാതെ ഇന്ദ്രൻസ്, ടിനി ടോം, ഇർഷാദ്, സുധി കോപ്പ, അനീഷ് ജി. മേനോൻ തുടങ്ങിയ ഒട്ടേറെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂലായ് 2 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫേസ്‌ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്യും.
ഛായാഗ്രഹണം : അനീഷ് ലാൽ, എഡിറ്റിംഗ് : മനോജ് കണ്ണോത്ത്, കലാ സംവിധാനം : അരുൺ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം : അരുൺ മനോഹർ, മേയ്ക്കപ്പ് : പട്ടണം റഷീദ്, പ്രൊഡക്‌ഷൻ കൺട്രോളർ : ജയശീലൻ സദാനന്ദൻ.റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണമിടുന്നു.