പാലോട്:പ്രവാസി വിശ്വകർമ്മ ഐക്യവേദിയുടെ പെരിങ്ങമ്മല പഞ്ചായത്ത് സമ്മേളനം നടന്നു. ഐക്യവേദി ജില്ല പ്രസിഡന്റ് സി. മഹാസേനൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് സെക്രട്ടറി പ്ലാമൂട് അജി അദ്ധ്യക്ഷത വഹിച്ചു. കെ.വിശ്വനാഥൻ,കെ.കെ ജയകുമാർ എന്നിവർ സംസാരിച്ചു.ക്ഷേത്ര ശിൽപി സുബ്ബയ്യൻ ആചാരിയെയും വിശ്വനാഥൻ ആചാരിയെയും ആദരിച്ചു.ഭാരവാഹികളായി മോഹനൻ ആചാരി (പ്രസിഡന്റ്),മുരുകൻ, പ്രസാദ്(വൈസ് പ്രസിഡന്റ് ),രവീന്ദ്രൻ എം (സെക്രട്ടറി) സജി, ശിവൻകുട്ടി (ജോയിൻ സെക്രട്ടറി),ടി.എസ് ബിജു(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.