തിരുവനന്തപുരം: പതിനാറാമത് പി. കേശവദേവ് പുരസ്‌കാര വിതരണം ഇന്ന് വൈകിട്ട് നാലിന് മുടവൻമുഗളിലെ പി. കേശവദേവ് ഹാളിൽ നടക്കും. ട്രസ്റ്റ് ചെയർപേഴ്സൺ സീതാലക്ഷ്മി ദേവ് പുരസ്‌കാരങ്ങൾ നൽകും. സാഹിത്യ പുരസ്‌കാരം വിജയകൃഷ്ണനും (ചലച്ചിത്ര നിരൂപണം) ഡയബ്‌സ്‌ക്രീൻ കേരള പുരസ്‌കാരം ഡോ. അരുൺ ബി. നായരും (ആരോഗ്യ വിദ്യാഭ്യാസം) ഏറ്റുവാങ്ങും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് 10 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക.
50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. എം.എ ബേബി, ഡോ. ജോർജ് ഓണക്കൂർ, കേശവദേവ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ജ്യോതിദേവ് കേശവദേവ് തുടങ്ങിയവർ സംസാരിക്കും.