protest

ചിറയിൻകീഴ്: ഇന്ധനവില വർദ്ധനയ്ക്കെതിരെ പെരുങ്ങുഴി- അഴൂർ മണ്ഡലം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പെരുങ്ങുഴി പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.കെ.രാജു ഉദ്ഘാടനം ചെയ്തു. അഴൂർ മണ്ഡലം പ്രസിഡന്റ് രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു.അബ്ദുൽ അസീസ്, സജീവ് സി എച്ച്, പഞ്ചായത്തംഗം സുധർമ്മ,ശിവപ്രസാദ്, സുരേഷ് ബാബു, ശൈലൻ, നിസ്സാം, നൈസാം,നിസ്സാം, ചന്ദ്രബാബു, ജനകലത,കറുവാമൂട് നാസർ, മോഹനൻ എന്നിവർ സംസാരിച്ചു.