കല്ലമ്പലം: വർക്കല കെയറിന്റെ ഭാഗമായി പ്രവാസി സഹോദരങ്ങളുടെ സഹായത്താൽ യൂത്ത് കോൺഗ്രസ് വർക്കല അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനുള്ള ടിവി വർക്കല കഹാർ മുൻ എം.എൽ.എ നാവായിക്കുളം ഗവ:എൽ.പി.എസിലെ ഹെഡ്മിസ്ട്രസ് വസന്ത ടീച്ചർക്കു കൈമാറി.യൂത്ത് കോൺഗ്രസ് വർക്കല അസ്സംബ്ലി പ്രസിഡന്റ് ജിഹാദ് കല്ലമ്പലം,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.എം.എം.താഹ, യൂത്ത് കോൺഗ്രസ് നാവായിക്കുളം മണ്ഡലം പ്രസിഡന്റ് അരുൺ,ഡി.സി.സി മെമ്പർ അനീഷ് കുമാർ, പഞ്ചായത്ത് മെമ്പർ ആസിഫ്, ജാസിം,ജുനൈദ്,അനന്തു അയന്തി,ഷൈൻ, അധ്യാപകർ എന്നിവർ പങ്കെടുത്തു.