ബാലരാമപുരം: ഇന്ധന വിലവർദ്ധനക്കെതിരെ കോൺഗ്രസ് വിവിധ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു. ബാലരാമപുരം സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലരാമപുരം വില്ലേജ് ഓഫീസിനുമുന്നിൽ നടത്തിയ ധർണ കെ.പി.സി.സി അംഗം അഡ്വ. സുബോധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം. സുധീർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിൻസെന്റ് ഡി. പോൾ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി എം.എം. നൗഷാദ്, എ. അർഷാദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ, ബാലരാമപുരം പഞ്ചായത്ത് അംഗങ്ങളായ തങ്കരാജൻ, നന്നംകുഴി രാജൻ, മണ്ഡലം ഭാരവാഹികളായ സതീഷ്, ജി.വി.കെ. നായർ, പെരിങ്ങമ്മല ബിനു, ഷമീർ, ഇസ്മായിൽ, റഷീദ് എന്നിവർ സംബന്ധിച്ചു. ബാലരാമപുരം പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി വി. മുത്തുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി. വിനു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വിപിൻജോസ്, ബാലരാമപുരം റാഫി, തലയൽ മധു, മണിയൻ, ജയകുമാർ, രാജേഷ്, മണിക്കുട്ടൻ, ഗീരീഷ് എന്നിവർ സംബന്ധിച്ചു. കോട്ടുകാൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടുകാൽ വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ധർണ കെ.പി.സി.സി മെമ്പറും യു.ഡി.എഫ് ചെയർമാനുമായ കോളിയൂർ ദിവാകരൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വട്ടവിള വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ കോട്ടുകാൽ എ. ജയരാജൻ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പയറ്റുവിള ശശി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാൽ, മണ്ഡലം ഭാരവാഹികളായ കുഴിവിള സജി, കുഴിവിള മധു, നന്നംകുഴി ബിനു, ഹരിചന്ദ്രൻ, വസന്ത, സുജകുമാരി, ഭാരവാഹികളായ ബി. ശിവകുമാർ, രഞ്ചിത്ത്,ഷിബു, പ്രസന്ന, അപ്പുക്കുട്ടൻ, പുഷ്പരാജൻ, സുരേന്ദ്രൻ, കരിയറ ശശി, നിർമല തുടങ്ങിയവർ സംബന്ധിച്ചു. നേമം, വെള്ളായണി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കല്ലിയൂർ വില്ലേജ് ഓഫീസിനുമുന്നിൽ നടന്ന ധർണ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. ആർ. സജ്ഞയ്‌കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുത്തുക്കുഴിജയൻ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രമോഹൻ, ശ്രീലത, പി.വി. മോഹനചന്ദ്രൻ, അശോകൻ, ദിവാകരൻ നായർ, സജു, സമ്പത്ത്, രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു. പള്ളിച്ചൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ കെ.പി.സി.സി മെമ്പർ ബി.എൻ. ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഭഗവതിനട ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സഞ്ജയൻ, മനേഷ് രാജ്, ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ്, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ, വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷ്, താന്നിവിള വിക്രമൻ, മല്ലികാദാസ്, വടക്കേവിള ശശി ബിന്ദു എന്നിവർ സംബന്ധിച്ചു. നരുവാമൂട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ നേമം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. എം. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നരുവാമൂട് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി നരുവാമൂട് ജോയി, പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ, പെരിങ്ങമ്മല വിജയൻ, പ്രാവച്ചമ്പലം ബേക്കർ, എസ്. വീരേന്ദ്രകുമാർ, കുളങ്ങരക്കോണം വിജയൻ എന്നിവർ സംബന്ധിച്ചു.