വെള്ളറട: കെ.എസ്.ടി.എ കാരക്കോണം യൂണിറ്റ് പി.പി.എം.എച്ച്.എസിലെ എട്ടു വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനത്തിന് ടി വി കൾ വിതരണം ചെയ്തു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുൺ, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. വിനു, വാർഡ് മെമ്പർ സുജീർ, സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി, കെ.എസ്.റ്റി.എ സബ് ജില്ലാ സെക്രട്ടറി ആർ.എസ്. രഞ്ചു, സബ് ജില്ലാ പ്രസിഡന്റ് എസ്. ഷിബു, പ്രഥമാദ്ധ്യാപിക രമാദേവി തങ്കച്ചി,​ പി.ടി.എ പ്രസിഡന്റ് സതീഷ് കുമാർ​ തുടങ്ങിയവർ സംസാരിച്ചു.