vld-1

വെള്ളറട: 65 വയസ് കഴിഞ്ഞ തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി. ഇന്ധനവില വർദ്ധനക്കെതിരെയും തൊഴിൽ നിഷേധിക്കുന്ന സർക്കാർ നിലപാടിനെതിരെയും കോൺഗ്രസ് കിളിയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എസ്.ആർ. അശോക് അദ്ധ്യക്ഷത വഹിച്ചു. കിളിയൂർ സത്യരാജ്, എസ്. വിജയചന്ദ്രൻ, അഡ്വ. ഗിരീഷ് കുമാർ, കെ. ദസ്തഗീർ, ജയചന്ദ്രൻ, അഡ്വ. രാജു, ഗോപി തുടങ്ങിയവർ സംസാരിച്ചു.