pic

റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. കൊല്ലം കണ്ണനല്ലൂർ സ്വദേശി ഷാനവാസ് മൊയ്തീൻ കുഞ്ഞ് എന്ന സനോവർ (50), കാസർകോട് മൊഗ്രാൽ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്ദുള്ള (55) എന്നിവരാണ് മരിച്ചത്. ഷാനവാസ് മൊയ്തീൻ കുഞ്ഞ് അൽഹമ്മാദി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സാജിദ. മക്കൾ: ഫാത്തിമ, സഫ്ന.

അബ്ബാസ് അബ്ദുള്ള അൽഖർജിലെ ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം അൽഖർജ് കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ. പിതാവ്: അബ്ദുള്ള ഹാജി, മാതാവ്: ആയിഷ. ഭാര്യ: ദൈനാബി. മക്കൾ: ശബീബ, ഷഹല, ഷാബു.