ബാലരാമപുരം:ലോക്ക് ഡൗണിനെ തുടർന്ന് അടച്ചുപൂട്ടിയ ബാലരാമപുരം പൊതുമാർക്കറ്റ് ആരോഗ്യവകുപ്പിന്റെ കൊവിഡ് മാനദണ്ഡം അനുസരിച്ച് പ്രവർത്തിപ്പിക്കണമെന്ന് ഭരണഘടന സംരക്ഷണ വേദി ആവശ്യപ്പെട്ടു.മൂന്ന് മാസത്തോളമായി പൊതുമാർക്കറ്റ് അടച്ചനിലയിലാണ്. വഴിയോരകച്ചവടം മൂലമുണ്ടാകുന്ന പകർച്ചവ്യാധി ഒഴിവാക്കാനും പൊലീസും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് മാർക്കറ്റ് തുറക്കണമെന്ന് ഭരണഘടന സംരക്ഷണ വേദി ചെയർമാൻ എം.അയൂബ് ഖാൻ ജനറൽ കൺവീനർ ജെ.സജ്ജാദ് സഹീർ,​കൺവീനർ എം.എം.സലീം എന്നിവരുടെ നേത്യത്വത്തിൽ പഞ്ചായത്തിന് നിവേദനം നൽകി.