വെള്ളറട: ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരക്കോണം പോസ്റ്റോഫീസ് പടിക്കൽ ധർണ നടത്തി. ധർണ ഡി സി സി ജനറൽ സെക്രട്ടറി പാറശാല സുധാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ: രാജരാജ സിംഗ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ മോഹൻദാസ്,​ വണ്ടിത്തടം പത്രോസ്,​ എം റെജി,​ ഷാജി വിൽസന്റ്,​ അനൂപ്,​ അനിൽ കുമാർ​ തുടങ്ങിയവർ സംസാരിച്ചു.