പാലോട്: പെട്രോൾ, ഡീസൽ വിലവർദ്ധനക്കെതിരെ പാലോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി. പവിത്രകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അൻസാരി കലയപുരം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.എസ്. ബാജി ലാൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട്, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പള്ളിവിള സലിം, പഞ്ചായത്ത് മെമ്പർ പി.എൻ. അരുൺ കുമാർ, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ കൊച്ചു കരിക്കകം നൗഷാദ്, സബീർഷ, ഷാജു, ഷഹനാസ്, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.വി. സന്തോഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിലേഷ് ഗോപിനാഥ്, മണ്ഡലം സെക്രട്ടറി ശ്യാംകുമാർ പെരിങ്ങമ്മല, ഐ.എൻ.ടി.യു.സി കൺവീനർ ഷാജി തുടങ്ങിയവർ സംസാരിച്ചു