ബാലരാമപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണത്തിന്റെ ഭാഗമായി കസ്തൂർബാഗ്രാമീണ ഗ്രന്ഥശാലയിൽ ഓൺലൈൻ വായനമത്സരം സംഘടിപ്പിക്കുന്നു.ഹൈസ്കൂൾ,​ പ്ലസ് ടു,​ യു.പി തലത്തിലുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.താൻ വായിച്ച പുസ്തകത്തെക്കുറിച്ച് രണ്ട് പേജിൽ കവിയാതെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി 4നകം 9496252084 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ അയച്ചുതരണം. ആസ്വാദനക്കുറിപ്പിന് മുകളിൽ വായനമത്സരം 2020 എന്ന കുറിപ്പ് ചേർക്കണം.മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടിയുടെ പേര്,​ വയസ്,​പഠിക്കുന്ന സ്കൂളിന്റെ പേര്,​വയസ്,​ പഠിക്കുന്ന ക്ലാസ്,​ സ്കൂളിന്റെ പേര്,​ രക്ഷകർത്താവിന്റെ പേര്,​ വിലാസം,​ ഫോൺ നമ്പർ എന്നിവ പ്രത്യേകം തയ്യാറാക്കി ആസ്വാദനക്കുറിപ്പിനോടൊപ്പം അയക്കണം.കൂടുതൽ വിവരങ്ങൾക്ക് ഫോേൺ.9496252084,​ 7012612564.