വിതുര:മലയടി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ പണി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം മലയടി ജംഗ്ഷനിൽ ബി.ജെ.പി തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പനക്കോട് സുനിൽ അദ്ധ്യക്ഷതയിൽ അരുവിക്കര നിയോജകമണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് ഉദ്ഘാടനം ചെയ്തു.മങ്ങാട് സുകുമാരൻ ,തച്ചൻകോട് വേണഗോപാൽ, വിനോബാ ജയൻ,മലയടി. കുമാരൻ ,തച്ചൻകോട് മധുസൂദനൻസ, ആനപ്പെട്ടി മധുസൂദനൻ,ചായംസരേഷ് കുമാർ ,പനയ്‌ക്കോട് ബിജു,പ്രദീപ് ,ഊളകുടി സരേന്ദ്രൻ,കൃഷ്ണൻ നായർ,രാധ ,ശാന്താ,രജനീഷ് ,രാജേഷ് ,അറപ്പുര കൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.