bt

ധാക്ക: ബംഗ്ലാദേശിൽ യാത്രാ ബോട്ട് മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ച് മറിഞ്ഞ് 23 പേർ മരിച്ചു. നിരവധി പേരെ കാണാതായി. മരിച്ചവരിൽ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. അമ്പതോളം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ.

തലസ്ഥാനമായ ധാക്കയിലാണ് അപകടമുണ്ടായത്. 23 പേരുടെ മൃതശരീരം കണ്ടെത്തി. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. രാജ്യത്തെ ഏറ്റവും വലിയ നദീതുറമുഖമായ സദർഘട്ടിന് സമീപത്തായാണ് അപകടമുണ്ടായത്. സുരക്ഷാ പിഴവുകൾ കാരണം തോണികൾ മറിഞ്ഞ് അപകടമുണ്ടാവുന്നത് ബംഗ്ലാദേശിൽ പതിവാണ്. പ്രതികൂല കാലാവസ്ഥയിലും പരമാവധിയിലധികം പേരെ കയറ്റിയാണ് ബംഗ്ലാദേശിൽ മിക്കയിടങ്ങളിലും ബോട്ടുകൾ സർവീസ് നടത്തുന്നത്.