വിതുര :ഇന്ധന വില വർദ്ധനവിനെതിരെ കെ.പി.സി.സി നിർദ്ദേശ പ്രകാരം പനക്കോട് പോസ്റ്റ് ഓഫീസിന് മുന്നിൽ പനക്കോട് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിമിന്റെ അധ്യക്ഷതയിൽ ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.സി. എസ് വിദ്യാസാഗർ ഉദ്‌ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ,എച്ച്. പീരുമുഹമ്മദ് ,പൊൻപാറ സതി ,നട്ടുവൻകാവ് വിജയൻ,രനാഥൻ ആശാരി,തച്ചൻകോട് പുരുഷോത്തമൻ,ചെറുവക്കോണം സുകു,വിജയരാജ് ,കാരക്കംതോട് രമേശ് ,മൈലമൂട് ബിജു ,റാഷിദ് ഇരുത്തല തുടങ്ങിയവർ പ്രസംഗിച്ചു