ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പോക്സോ കോടതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് നടക്കുമെന്ന് ബി. സത്യൻ എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് ജസ്റ്റിസും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാനത്തെ 17 പോക്സോ കോടതികളുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. നാളെ മുതൽ കോടതിയുടെ പ്രവർത്തനം ആരംഭിക്കും. ആറ്റിങ്ങൽ കോർട്ട് കോംപ്ലക്‌സിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബാർ അസോസിയേഷൽ പ്രസിഡന്റ് അഡ്വ. അൽത്താഫ്, സെക്രട്ടറി ഷിബു, സി.ജെ. രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു. ബാർ അസോസിയേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് പോക്സോ കോടതിക്കായി വിട്ടുകൊടുത്തത്.