pic

തിരുവനന്തപുരം: കൊവിഡ് കാലത്ത് മാനസികാരോഗ്യം മെച്ചപ്പെടുത്താനായി മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ മാജിക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു. തിരുവനന്തപുരം മാജിക് അക്കാദമിയാണ് മാജിക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നത്. കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ ലോക്ക്ഡൗണിൽ അകപ്പെട്ടവരുടെ മാനസിക പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള പ്രത്യേക പാഠ്യപദ്ധതിയാണ് ഈ ഓൺലൈൻ ക്ലാസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലായ് 15ന് ആരംഭിക്കുന്ന ക്ലാസിലേയ്ക്ക് www.magicacademyindia.com എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷകർക്ക് 18 വയസ് പൂർത്തിയായിരിക്കണം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 7 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മാസമാണ് കാലാവധി. കോഴ്‌സിൽ മെന്റൽ ഹെൽത്ത് മാജിക്കിന് പുറമെ ക്ലോസ് അപ്പ്, കൺജൂറിംഗ്, മെന്റൽ മാജിക്, മാത്തമാജിക് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രായോഗിക പരിശീലനത്തോടൊപ്പം മാജിക് എന്ന കലയുടെ ശാസ്ത്രീയതയും ചരിത്രവും കോഴ്‌സിന്റെ ഭാഗമായി പഠിപ്പിക്കും. സാമൂഹ്യ ബോധം, ശാസ്ത്രബോധം, ആത്മവിശ്വാസം ഓർമ്മശക്തി, ഏകാഗ്രത എന്നീ ഗുണങ്ങൾ വളർത്തുവാനുള്ള കഴിവും മാജിക് കോഴ്‌സിലൂടെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471- 2358910, 9446078535, 9447768535 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.