നെടുമങ്ങാട് :പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി.പനവൂർ പോസ്റ്റ് ഓഫീസ് നടയിൽ ജില്ലാപഞ്ചായത്ത് പ്രതിപക്ഷനേതാവ് ആനാട് ജയൻ ഉദ്‌ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് തോട്ടുമുക്ക് റഷീദ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ പുരം ജലാൽ, ലാൽ വെള്ളാഞ്ചിറ, വി.എസ് പ്രവീൺ, ഷിഹാബുദീൻ, എസ്.മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുള്ളിമാനൂർ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആർ.അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ് ബാജിലാൽ ഉദ്ഘാടനം ചെയ്തു. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, കോൺഗ്രസ് വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ.എസ് മുജീബ്, ഹുമയൂൺ കബീർ, ചുള്ളിമാനൂർ അക്ബർ ഷാ, ആറാംപള്ളി വിജയരാജ്, ഷീബബീവി, ഉഷാകുമാരി, സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
കോൺഗ്രസ് കാച്ചാണി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരകുളം പോസ്റ്റാഫീസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കാവുവിള മോഹനൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.അരുൺ കുമാർ, ഡി.സി.സി അംഗം കാച്ചാണി രവി,കരകുളം അശ്വിൻ, വാർഡ് മെമ്പർ പുഷ്പ ലീല, ശാലിക ,വേണുഗോപാൽ വിലങ്ങറ, ജോർജ് ഹൾ, രാജ് കുമാർ, സുധീർ, അജയൻ, മനോഹരൻ തുടങ്ങിയവർ നേതൃത്വം നൽകി.
കോൺഗ്രസ് മൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് ഓഫീസ് ജംഗ്ഷനിൽ ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ശേഖരന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുരുഷോത്തമൻ നായർ ഉദ്ഘാടനം ചെയ്തു.ഡി.സി.സി മെമ്പർ രഘുനാഥൻ നായർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എസ്. മുജീബ്, വേട്ടംപള്ളി സനൽ,കല്ലിയോട് ഭുവനേന്ദ്രൻ, വേങ്കവിള രാജശേഖരൻ,പത്മിനി അമ്മ,മൂഴി സുനിൽ,വേണുഗോപാൽ,കുളപ്പള്ളി സുനിൽ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ ഷീല തുടങ്ങിയവർ നേതൃത്വം നൽകി.