മലപ്പുറം: കേരള കോൺഗ്രസ് വിഷയത്തിൽ കോൺഗ്രസ് തീരുമാനം എടുക്കട്ടെയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് എടുത്ത തീരുമാനം ലീഗ് അംഗീകരിക്കും. ഒന്നും രണ്ടുമല്ല വളരെയധികം തവണ ഈ വിഷയത്തിന്മേൽ ചർച്ച നടത്തി. യു.ഡി.എഫ് തീരുമാനം തന്നെയാണ് ലീഗ് നിലപാടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.യു.ഡി.എഫിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായം ലീഗിനില്ല. കൺവീനർ പറഞ്ഞതാണ് അന്തിമം. ഘടകക്ഷികളുമായി ഇന്ന് ഫോണിൽ സംസാരിച്ച ശേഷമാണ് മുന്നണി തീരുമാനം വന്നിരിക്കുന്നത്. ഇനിയൊരു ചർച്ചയ്ക്ക് പ്രസക്തിയില്ല. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ലീഗ് വിലയിരുത്തും. ഇരു വിഭാഗങ്ങളും തമ്മിലുള്ള സമവായം പ്രയാസകരമാണെന്ന് ബോദ്ധ്യമായതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.