sivagiri

ശിവഗിരി: കൊവിഡ് 19 മായി ബന്ധപ്പെട്ട സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യ സുരക്ഷയുടെ ഭാഗമായി ശിവഗിരി മഠത്തിൽ ഭക്തജനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്റണങ്ങൾ ജൂലായ് 31 വരെ നീട്ടി. ഭക്തജനങ്ങൾക്ക് പൂജകൾ ബുക്കുചെയ്യുന്നതിന് ഓൺലൈൻ സൗകര്യം ഉപയോഗിക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ അനിവാര്യമായിരിക്കുന്ന നിയന്ത്റണങ്ങളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.