പെരിങ്ങോട്ടുകര: യുവാവിനെ ആക്രമിച്ച കേസിൽ അഞ്ച് പേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര സ്വദേശികളായ നെല്ലിപ്പറമ്പിൽ നിധിൻ (അമ്പാടി-31), പാനോക്കി വിവേക് (29), പൊന്നമ്പലത്ത് നൃപൻ (32), അറക്കവീട്ടിൽ വിനയൻ (23), അമ്പലത്ത് ഷംസീർ (26) എന്നിവരെ എസ്. ഐ കെ.എസ് സുശാന്തും സംഘവും അറസ്റ്റ് ചെയ്തു. ഈ കേസിൽ ഇനി ഒരാളെ കൂടി പിടികിട്ടാനുണ്ട്. നാലും കൂടിയ സെന്ററിൽ നിജിത്ത് എന്ന യുവാവിനെ കാറിലെത്തി അക്രമിച്ച കേസിലാണ് അറസ്റ്റ്.