തിരുവനന്തപുരം: പോക്‌സോ കേസുകളുടേയും ലൈംഗിക പീഡന കേസുകളുടെയും അതിവേഗ വിചാരണയ്ക്കായുള്ള 17 ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ്ജസ്റ്റിസ് എസ്. മണികുമാറും സംയുക്തമായി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും. മന്ത്രിമാരായ എ.കെ.ബാലൻ, കെ.കെ.ശൈലജ , അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകര പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത, ഹൈക്കോടതി ജഡ്ജിമാരായ സി.ടി.രവികുമാർ, എ.എം. ഷഫീഖ്, കെ. വിനോദ്ചന്ദ്രൻ, എ.ഹരിപ്രസാദ് എന്നിവർ സംബന്ധിക്കും.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ട് 60:40 ശതമാനം അനുപാതത്തിൽ ഉപയോഗിച്ചാണ് കോടതികൾ സ്ഥാപിക്കുന്നത്. 28 കോടതികൾ അനുവദിച്ചതിൽ 17 എണ്ണമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്. ഇവ ജൂലായ് ഒന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങും.