കോവളം: പെട്രോൾ, ഡീസൽ വിലവർദ്ധനയ്‌ക്കെതിരെ കോട്ടുകാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കോട്ടുകാൽ വില്ലേജാഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി മെമ്പറും യു.ഡി.എഫ് ചെയർമാനുമായ കോളിയൂർ ദിവാകരൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വട്ടവിള വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി മെമ്പർ കോട്ടുകാൽ എ.ജയരാജൻ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പയറ്റുവിള ശശി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാൽ, മണ്ഡലം ഭാരവാഹികളായ കുഴിവിള സജി, കുഴിവിള മധു, നന്നംകുഴി ബിനു, പഞ്ചായത്ത് മെമ്പർമാരായ ഹരിചന്ദ്രൻ, വസന്ത, സുജകുമാരി, കോൺഗ്രസ് ഭാരവാഹികളായ ബി. ശിവകുമാർ, രഞ്ജിത്, ഷിബു, പ്രസന്ന, അപ്പുക്കുട്ടൻ, പുഷ്പരാജൻ, സുരേന്ദ്രൻ, കരിയറ ശശി, നിർമല തുടങ്ങിയവർ സംസാരിച്ചു.