t

തിരുവനന്തപുരം: വേളി ടൂറിസം വില്ലേജിൽ കാഴ്ചക്കാർക്ക് കൗതുകമൊരുക്കാൻ മിനി റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും. സഞ്ചാരികൾക്ക് ഇവിടെ നിന്നു മിനി ട്രെയിനിൽ ഉല്ലാസയാത്ര നടത്താം. ഇതിനുള്ള ട്രെയിൻ എൻജിനും ബോഗികളും ഇന്നലെ വേളിയിലെത്തി. സംസ്ഥാനത്ത് ആദ്യമായാണ് പാർക്കിൽ ഉല്ലാസ ട്രെയിൻ യാത്രാപദ്ധതി നടപ്പിലാക്കുന്നത്. സോളാർ വൈദ്യുതി ഉപയോഗിച്ച് ചാർജ് ചെയ്യുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിൻ പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ ഉദാഹരണമാകും. മിനിയേച്ചർ റെയിൽവേ സ്റ്റേഷനടക്കമുള്ള സംവിധാനങ്ങളെല്ലാം സൗരോർജത്തിലാണ് പ്രവർത്തിക്കുക. അധിക വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകും. ട്രെയിനിന്റെ മുകൾ ഭാഗത്ത് സോളാർ പാനലുകൾ സ്ഥാപിക്കുന്നതോടെ ഈ രീതിയിലുള്ള രാജ്യത്തെ തന്നെ ആദ്യ മിനിയേച്ചർ റെയിൽവേ സംവിധാനമായി ഇത് മാറും. പഴയ ആവി എൻജിന്റെ മാതൃകയിലുള്ള എൻജിൻ ഉപയോഗിക്കുന്ന ഈ ട്രെയിനിൽ നിന്ന് കൃത്രിമമായി ആവി പുക പറക്കും. പരമ്പരാഗത രീതിയിലുള്ള റെയിൽവേ സ്റ്റേഷനാണ് വേളിയിൽ സ്ഥാപിക്കുന്നത്. ടണലും റെയിൽവേ പാലവും ഉൾപ്പെടെ ഇതിനായി സജജീകരിക്കും.