ikm

തിരുവനന്തപുരം : ഇൻഫർമേഷൻ കേരള മിഷനിൽ ജോലി സ്ഥിരത ഉറപ്പ് വരുത്തുക, ക്ഷാമബത്ത അനുവദിക്കുക, ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.കെ. എം എംപ്ളോയീസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പ്രക്ഷോഭം ആരംഭിച്ചു.

21 വർഷമായി പ്രവർത്തിച്ചുവരുന്ന ഇൗ സ്ഥാപനത്തിലെ ജീവനക്കാർക്ക് ശമ്പള സ്കെയിലോ ക്ഷാമബത്തയോ മറ്റ് അലവൻസുകളോ സർവീസ് റൂൾസോ ഇല്ല എന്നും എല്ലാ തൊഴിൽ നിയമങ്ങളെയും ലംഘിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് നടക്കുന്നതെന്നും തിരുവനന്തപുരത്തെ ഹെഡ് ഒാഫീസ് നടയിൽ പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ വി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു.

ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ ചർച്ചയി​ലൂടെ പരി​ഹരി​ക്കാൻ മാനേജ്മെന്റ് തയ്യാറാകുന്നി​ല്ലെങ്കി​ൽ പണി​മുടക്ക് ഉൾപ്പെടെയുള്ള സമരമാർഗങ്ങൾ സ്വീകരി​ക്കുമെന്നും ജോസഫ് മുന്നറി​യി​പ്പ് നൽകി​. എ. അനീഷ്, ബി​. പ്രിഭു, കൃഷ്ണപ്രിയ, ശ്രീനി, എസ്. അരുൺകുമാർ എന്നിവർ സംസാരിച്ചു.