തിരുവനന്തപുരം: ഇന്നലെ ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച നാലിൽ മൂന്നുപേരും തമിഴ്നാട് സ്വദേശികൾ. തൂത്തുക്കുടി, നാഗപട്ടണം, തിരുനെൽവേലി സ്വദേശികളാണ് ഇവർ. രോഗം സ്ഥിരീകരിച്ച മറ്റൊരാൾ നഗരൂർ സ്വദേശിയാണ്. തൂത്തുക്കുടി സ്വദേശിയായ 41കാരൻ വിദേശത്തു നിന്ന് 26ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി. വിമാനത്താവളത്തിൽ നടത്തിയ ആന്റിബോഡി ടെസ്റ്റ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ സ്രവ പരിശോധനയും പോസിറ്റീവായി. നാഗപട്ടണം സ്വദേശിയായ 38കാരൻ കുവൈറ്റിൽ നിന്ന് 26നെത്തി. വിമാനത്താവളത്തിൽ ആന്റിബോഡി ടെസ്റ്റ് പോസിറ്റീവായതിനെ തുടർന്ന് സ്രവ പരിശോധന നടത്തിയപ്പോൾ രോഗം സ്ഥിരീകരിച്ചു. തിരുനെൽവേലി സ്വദേശിയായ 33കാരൻ ദോഹയിൽ നിന്ന് 26നെത്തി. വിമാനത്താവളത്തിൽ ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ്. തുടർന്ന് സ്രവ പരിശോധനയിലും പോസിറ്റീവായി. നഗരൂർ സ്വദേശിയായ 60കാരൻ മസ്‌കറ്റിൽ നിന്ന് 25നെത്തി. രോഗ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ജില്ലയിൽ പുതുതായി 1252 പേർ രോഗ നിരീക്ഷണത്തിലായി. 320 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 58 പേരെ പ്രവേശിപ്പിച്ചു. 33 പേരെ ഡിസ്ചാർജ് ചെയ്‌തു. ഇന്നലെ 246 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചപ്പോൾ 554 പരിശോധനാഫലങ്ങൾ ലഭിച്ചു.
വാഹന പരിശോധന
ഇന്നലെ പരിശോധിച്ച വാഹനങ്ങൾ - 1492
പരിശോധനയ്ക്കു വിധേയമായവർ - 2953
കളക്ടറേറ്റ് കൺട്രോൾ റൂമിൽ
എത്തിയത് 171 കാളുകൾ
മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന 15 പേർ ഇന്നലെ മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 567 പേരെ ഇന്നലെ വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തു.
► നിരീക്ഷണത്തിലുള്ളവർ ആകെ - 27969
►വീടുകളിൽ നിരീക്ഷണത്തിൽ - 25912
► ആശുപത്രികളിൽ നിരീക്ഷണത്തിൽ - 191
►കൊവിഡ് കെയർ സെന്ററുകളിൽ - 1866
► ഇന്നലെ പുതുതായി നിരീക്ഷണത്തിൽ - 1252