world-bank

തിരുവനന്തപുരം: കേരളം ഉൾപ്പെടെ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് 3431.88 കോടി രൂപയുടെ സഹായം അനുവദിക്കാൻ ലോകബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് യോഗം അനുമതി നൽകി. പദ്ധതിയിൽ കേരളത്തിന് 571.98 കോടി രൂപ ലഭിക്കും. ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കും ഇതേ രീതിയിൽ തുക ലഭിക്കും.

ആകെ 5,402.03 കോടി രൂപയുടെ പദ്ധതിയിൽ ലോകബാങ്ക് സഹായമായ തുക കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം മുഖേനയാണ് ലഭിക്കുക. 381.32 കോടി രൂപ സംസ്ഥാന വിഹിതമായി കേരളം വഹിക്കണം. കേന്ദ്ര മന്ത്രിസഭാ അംഗീകാരം ലഭിക്കുന്നതോടെ തുക ലഭ്യമാകും.

ആറു വർഷം കൊണ്ടു നടപ്പാക്കുന്ന പഠന, അദ്ധ്യാപക ശാക്തീകരണത്തിനുള്ള പുതിയ പദ്ധതിയായ സ്റ്റാർസിൽ ഉൾപെടുത്തിയാണ് സഹായം അനുവദിച്ചത്. ലോകബാങ്ക് അനുവദിക്കുന്ന തുക നിശ്ചിത വർഷത്തിന് ശേഷം കേന്ദ്രം തിരിച്ചടയ്ക്കണം.

നമ്മുടെ പൊതുവിദ്യാഭാസ മേഖലയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരങ്ങളിൽ ഒന്നുകൂടിയാണ് ലോകബാങ്ക് സഹായമെന്നും. ജനകീയ വിദ്യാഭ്യാസത്തിന്റെ കരുത്ത് കൂടുതൽ വർദ്ധിപ്പിക്കാൻ സഹായം ഉപയോഗപ്പെത്തുമെന്നും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.