ഇരിട്ടി: രണ്ടു കാറുകളിലായി കടത്തുകയായിരുന്ന 3000 ത്തോളം പാക്കറ്റ് ഹാൻസും പാൻ ഉത്പന്നങ്ങളുമായി മൂന്നു പേരെ ഇരിട്ടി പൊലീസ് പിടികൂടി. കീഴൂർ സ്വദേശി കെ. റിയാസ്, പുന്നാട് സ്വദേശികളായ കെ. ഷഫീർ, പുതിയ പുരയിൽ കബീർ എന്നിവരാണ് പിടിയിലായത്.
കീഴൂർ വികാസ് നഗർ റോഡിൽ ആളൊഴിഞ്ഞ മൈതാനത്ത് സംശയകരമായ നിലയിൽ നിർത്തിയിട്ട കാറുകൾ ഇരിട്ടി എസ്.ഐ ജാൻസി മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധിക്കുന്നതിനിടെയാണ് ഇവ പിടികൂടിയത്. രണ്ടു കാറുകളുടെയും ഡിക്കിയിൽ ചാക്കുകളിൽ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങൾ. കർണ്ണാടകത്തിൽ നിന്നും കൊണ്ടുവന്ന് ഇരിട്ടി മേഖലയിലെ വിവിധ ഇടങ്ങളിൽ ചെറുകിട വിൽപ്പനക്കാർക്ക് നൽകുന്ന സംഘമാണ് പിടിയിലായതെന്ന് എസ്.ഐ ജാൻസി മാത്യു പറഞ്ഞു.