തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 121 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഒരു മരണവും റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ ബുധനാഴ്ച പാലക്കാട് വച്ച് തമിഴ്നാട് സ്വദേശി അരസാകരൻ (55) മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 23 ആയി. ഇന്നലെ അഞ്ചു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളത്ത് രണ്ട് പേർക്കും, കൊല്ലം, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിൽ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
തൃശൂരിലും എറണാകുളത്തുമായി മൂന്ന് ആരോഗ്യപ്രവർത്തകരും രോഗബാധിരായി. കണ്ണൂരിലെ ഒൻപത് സി.ഐ.എസ്.എഫ്.കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. 79 പേരാണ് ഇന്നലെ രോഗമുക്തരായത്.
ആകെ രോഗബാധിതർ 4311
ചികിത്സയിലുള്ളവർ 2059
രോഗമുക്തർ 2229