തിരുവനന്തപുരം: ഇന്ന് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലാസ്റ്റ് ഗ്രേഡ്, സിവിൽ എക്സൈസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ, സപ്ളൈക്കോ സെയിൽസ്‌മാൻ, കമ്പനി/ബോർഡ്/കോർപറേഷൻ, മുനിസിപ്പൽ കോമൺ സർവീസ് അടക്കം നൂറോളം ലിസ്‌റ്റുകളുടെ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.