- തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ജൂലായ് ആറിന് അർദ്ധരാത്രി വരെ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടൊപ്പം എടപ്പാൾ, പൊന്നാനി പ്രദേശങ്ങളിൽ 10000 പേരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ കൃത്യമായ ഒരു ക്ളസ്റ്റർ മാനേജ്മെന്റ് സ്ട്രാറ്റജി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേസുകളും അവയുടെ കോണ്ടാക്ടുകളും വിലയിരുത്തി കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിക്കും.