തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ നിലപാടുകളെ അംഗീകരിക്കുന്ന ആരുമായും ബി.ജെ.പി സഹകരിക്കുമെന്നും തീരുമാനം പറയേണ്ടത് ജോസ് കെ മാണിയാണന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചു. സാഹചര്യം ബി.ജെ.പി വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജോസ് കെ. മാണി അവരുടെ രാഷ്ട്രീയ നിലപാട് പരസ്യപ്പെടുത്തിയ ശേഷം ബി.ജെ.പി അഭിപ്രായം പറയും. ജോസുമായി എന്തെങ്കിലും തരത്തിലുള്ള ചർച്ച നടത്തിയിട്ടുണ്ടോ എന്ന ചോദ്യം അപക്വമാണ്. ബി.ജെ.പി നിലപാട് നേരത്തെ പറഞ്ഞിട്ടുണ്ട്. ഇനി അവരാണ് നിലപാട് പ്രഖ്യാപിക്കേണ്ടത്. അതാണ് ജനാധിപത്യ മര്യാദ.