മാഞ്ചസ്റ്റർ : ആഗസ്റ്റിൽ തുടങ്ങുന്ന മൂന്ന് ടെസ്റ്റുകളുടെയും മൂന്ന് ട്വന്റി 20 കളുടെയും പരമ്പരയ്ക്കായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇംഗ്ളണ്ടിലെത്തി. മുൻ നായകൻ മുഹമ്മദ് ഹഫീസ് ഉൾപ്പെടെ കൊവിഡ് ബാധിതരായ 10 പേരെ ഒഴിവാക്കിയാണ് ടീം ഇംഗ്ളണ്ടിലെത്തിയത്. 20 കളിക്കാരും 11 സപ്പോർട്ടിംഗ് സ്റ്റാഫും അടങ്ങുന്ന പാക് സംഘം രണ്ടാഴ്ച ക്വാറന്റൈനിൽ കഴിഞ്ഞശേഷം പരിശീലനം തുടങ്ങും.