പുനലൂർ: ഇരുമ്പ് തോട്ട ഉപയോഗിച്ച് മരശിഖരം ഒടിക്കാൻ ശ്രമിച്ച പെയിന്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പുനലൂർ കാഞ്ഞിരമല ബൈജുഭവനിൽ ബേസിലാണ് (58) മരിച്ചത്. ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു അപകടം. വീടിനോട് ചേർന്ന് വ്യാപാരശാല തുടങ്ങാനുള്ള പണികൾക്കിടെ സമീപത്ത് ചാഞ്ഞുനിന്ന ബദാം മരത്തിന്റെ ശിഖരം ഇരുമ്പ് തോട്ട ഉപയോഗിച്ചു ഒടിച്ചിടാൻ ശ്രമിക്കുന്നതിനിടെ തോട്ട വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഉടൻ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സൂസമ്മ. മക്കൾ: ബൈജു, ബിജു (അബുദാബി). മരുമക്കൾ: സോബിയ, സജി.