a

മാവേലിക്കര: ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊറ്റാർകാവ് കിഴക്കേ പനയന്നാമുറിയിൽ ജേക്കബ് ശാമുവേലിന്റെ മകൻ കെ.ജെ.ജാക്സൻ ശാമുവേൽ (അപ്പു–23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മാവേലിക്കര കോടതിക്ക് സമീപം തെക്കേപ്പറമ്പിൽ സച്ചിൻ രമേശ് പണിക്കർ (22) ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം. ജാക്സണിന്റെ മാതാവ് ബിജിമോൾ. സഹോദരി ജെയ്സി.