d

കടുത്തുരുത്തി: ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് കടന്നു. വെള്ളാരം പറമ്പിൽ തങ്കമണിയുടെ രണ്ടര പവന്റെ മാലയാണ് നഷ്ടമായത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ അലരി ജംഗ്ഷനിലാണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന തങ്കമണിയുടെ അടുത്തേക്ക് ബൈക്കിലെത്തിയ സംഘത്തിലൊരാൾ വന്ന് മാല പൊട്ടിച്ചെടുക്കുകയും സ്റ്റാർട്ട് ചെയ്തു വച്ചിരുന്ന പൾസർ ബൈക്കിൽ കടന്നുകളയുകയുമായിരുന്നു. സംഭവത്തിൽ കടുത്തുരുത്തി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം സമാനരീതിയിലുള്ള മോഷണം പ്രദേശത്ത് നടന്നിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും മോഷണം നടന്നത്.